ലഗേജ് കമ്പാർട്ട്മെന്റിൽ പുക : പറന്നുയർന്ന കുവൈറ്റ് എയർവെയ്സ് വിമാനം അടിയന്തിരമായി തിരിച്ചിറക്കി

കുവൈറ്റ് സിറ്റി : പറന്നുയർന്ന കുവൈറ്റ് എയർവെയ്സ് വിമാനം അടിയന്തിരമായി തിരിച്ചിറക്കി. ലഗേജ് കമ്പാർട്ട്മെന്റിൽ നിന്നും പുക ഉയർന്നത് കാരണമാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്.
കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ദോഹയിലേക്ക് പറന്നുയർന്ന ഫ്ലൈറ്റ് 619 വിമാനമാണ് അടിയന്തിരമായി താഴയിറക്കേണ്ടി വന്നത്. യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചു.
വിമാനത്തിന് ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക തകരാർ സംഭവിച്ചിട്ടുണ്ടോയെന്നറിയാൻ സിവിൽ ഏവിയേഷൻ സേഫ്റ്റി വിദഗ്ധർ പരിശോധിക്കും. പുതുക്കിയ യാത്ര സമയം വൈകാതെ അറിയിക്കുമെന്ന് കുവെറ്റ് വിമാനക്കമ്പനി അറിയിച്ചു.