ന്യൂ​യോ​ര്‍​ക്കി​ലെ പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ത്തി​ന് തീ​പി​ടി​ച്ച്‌ 12 പേ​ര്‍ മരണപ്പെട്ടു, നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റു

ന്യൂ​യോ​ര്‍​ക്ക്: ന്യൂ​യോ​ര്‍​ക്കി​ലെ ബ്രോ​ണ്‍​സ് ബോ​റ​ഫി​ല്‍ പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ത്തി​ന് തീ​പി​ടി​ച്ച്‌ 12 പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പൊ​ള്ള​ലേ​റ്റു. ഇ​വ​രി​ല്‍ നാ​ലു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.
ഫോ​ര്‍​ഡ്ഹാം സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് സ​മീ​പ​മു​ള്ള അ​ഞ്ചു​നി​ല കെ​ട്ടി​ട​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്. അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി തീ​യ​ണ​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.