കേണലിന്റെ ഭാര്യയുമായി രഹസ്യബന്ധം: ബ്രിഗേഡിയറിന് മൂന്ന് വര്‍ഷം തടവ്‌

കേണലിന്റെ ഭാര്യയുമായി രഹസ്യബന്ധമുണ്ടെന്ന പരാതിയില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ബ്രിഗേഡിയറിനെ മൂന്ന് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. തന്റെ ഭര്‍ത്താവിന് കേണലിന്റെ ഭാര്യയുമായി രഹസ്യബന്ധമുണ്ടെന്ന് ബ്രിഗേഡിയറിന്റെ ഭാര്യയാണ് സൈനിക ഉദ്യോഗസ്ഥന് പരാതി നല്‍കിയത്. ബ്രിഗേറിയന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോര്‍ട്ട് മാര്‍ഷല്‍ അദ്ദേഹത്തെ സേനയില്‍ നിന്ന് പിരിച്ചു വിട്ട് തടവിന് ശിക്ഷിക്കുകയായിരുന്നു.

നേരത്തെ ബ്രിഗേഡിയര്‍ കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്ന് ഒക്ടോബറില്‍ നടന്ന കോര്‍ട്ട് മാര്‍ഷലില്‍ ബ്രിഗേഡിയറിന്റെ 10 വര്‍ഷത്തെ സീനിയോരിറ്റി പിന്‍വലിക്കുകയും അദ്ദേഹത്തിന്റെ പ്രവൃത്തിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ബ്രിഗേഡിയറും കേണലിന്റെ ഭാര്യയും തമ്മില്‍ അയച്ച വാട്‌സ് അപ്പ് സന്ദേശങ്ങള്‍ ബ്രിഗേഡിയറിന്റെ ഭാര്യ കോടതിയില്‍ തെളിവായി സമര്‍പ്പിച്ചതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ കുറ്റം സമ്മതം.

എന്നാല്‍, ഈ ശിക്ഷ അപര്യാപ്തമാണെന്നും ഇത് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ആര്‍മി ജിസിഎമ്മിനെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ബ്രിഗേഡിയറെ സര്‍വീസില്‍ നിന്ന് പിരിച്ച് വിടുകയും മൂന്ന് വര്‍ഷം കഠിന തടവിനും ശിക്ഷിച്ചത്. ഇതൊടെ വിരമിക്കല്‍ സമയത്ത് ഉള്‍പ്പെടെ ലഭിക്കുന്ന സൈനിക ആനുകൂല്യങ്ങള്‍ അദ്ദേഹത്തിന് നഷ്ടമാകും.