പുതുവർഷ അവധിദിനങ്ങളിൽ ദുബൈ എമിഗ്രേഷൻ ഓഫീസ് ഒരു മണിവരെ പ്രവർത്തിക്കും

ദുബൈ:രാജ്യത്ത് പ്രഖ്യാപിച്ച പുതുവർഷ അവധി ദിനങ്ങളിൽ ദുബൈ എമിഗ്രേഷന്‍റെ 3 ഓഫീസുകൾ ഉച്ചയ്ക്ക് ഒരു മണിവരെ പ്രവർത്തിക്കും .ഇന്നും ,നാളെയും ( 31.12.2017 ഞായർ,1.1.2018 തിങ്കൾ) കസ്റ്റമെർ ഹാപ്പിനെസ് സെന്റർ അൽത്വവാർ, കസ്റ്റമെർ ഹാപ്പിനെസ് സെന്റർ അൽമനാറ ,കസ്റ്റമെർ ഹാപ്പിനെസ് സെന്‍റെര്‍ ഹത്ത തുടങ്ങിയ കേന്ദ്രങ്ങളില്‍ രാവിലെ 9 മുതൽ ഉച്ചക്ക് 1 മണിവരെ ഉപഭോക്താക്കൾക്ക് സേവനം ലഭിക്കും. അതേസമയം ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ടെര്‍മിനല്‍ മൂന്നിലെ ആഗമന ഭാഗത്തെ സേവന കാര്യാലയം 24 മണിക്കുറും പ്രവര്‍ത്തിക്കും .ചൊവ്വാഴ്ച മുതല്‍ വകുപ്പിന്‍റെ മറ്റുഓഫിസുകളില്‍ സാധാരണപോലെ സേവനം ലഭിക്കും

രാജ്യത്ത് പ്രഖ്യാപിക്കുന്ന പൊതുഅവധി ദിനങ്ങളിലും ഉപഭോക്താകൾക്ക് ഏറ്റവും മികച്ച സേവനം നൽകാനാണ് ജിഡിആർ എഫ്എ ദുബൈ ആഗ്രഹിക്കുന്നതെന്ന് വകുപ്പ് തലവൻ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് റാശിദ് അൽ മറി അറിയിച്ചു .ഇതുമായി ബന്ധപ്പെട്ട്‌ കൂടുതൽ വിവരങ്ങൾ വകുപ്പിന്‍റെ ടോൾഫ്രീ നമ്പറായ (8005111) വിളിച്ചാൽ വിവരങ്ങൾ ലഭ്യമാകും . GDRFA dubai എന്ന വകുപ്പിന്റെ മൊബൈൽ ആപ്പിലും വിവരങ്ങൾ ലഭിക്കുമെന്ന് മേജർ ജനറൽ മുഹമ്മദ് അഹമ്മദ് റാശിദ് അൽ മറി പറഞ്ഞു.

അതിനിടയില്‍ പുതുവല്‍സര അവധിയില്‍ ദുബൈയിലേക്ക് എത്തുന്ന സന്ദര്‍ശകരെ സ്വീകരിക്കാന്‍ വിപുലമായ നടപടിക്രമങ്ങളാണ് എമിഗ്രേഷന്‍ വകുപ്പ് സ്വീകരിച്ചുട്ടുള്ളത് .കുടുതല്‍ ആളുകള്‍ എത്തുന്ന ചെക്കിങ് പവലിയനുകളില്‍ നടപടിക്ക് കുടുതല്‍ ജീവനക്കാരെ നിയമിക്കും. കുറഞ്ഞ സമയത്തിനുള്ളില്‍ എമിഗ്രേഷന്‍ നടപടികള്‍ പുര്‍ത്തികരിക്കാന്‍ കഴിയുന്ന വിവിധ സ്മാര്‍ട്ട് ഗേറ്റ് സംവിധാനവും വിപുലപ്പെടുത്തിട്ടുണ്ട്.പുതുവര്‍ഷം ആഘോഷിക്കാന്‍ ദുബൈയില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് മികച്ച രീതിയിലും വേഗത്തിലും സേവനങ്ങള്‍ നല്‍കാന്‍ താമസ കുടിയേറ്റ വകുപ്പ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മറി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്…