കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനില്‍ നിന്നും ഇസ്രായേല്‍ കയ്യേറിയത് 2500 ഏക്കര്‍ ഭൂമി

കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനില്‍ നിന്നും ഇസ്രായേല്‍ കയ്യേറിയത് 2500 ഏക്കര്‍ ഭൂമിയെന്ന് റിപ്പോര്‍ട്ടുകള്‍.
വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലുമായാണ് പലസ്തീന്‍ ഭൂപ്രദേശങ്ങള്‍ ഇസ്രായേല്‍ കൈയേറിയത്. സൈനിക താത്പര്യങ്ങള്‍ക്കും ജൂത പാര്‍പ്പിട സമുച്ചയങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ഇസ്രായേല്‍ ഭൂമി കയ്യേറിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

500 കെട്ടിടങ്ങള്‍ തകര്‍ക്കുകയും പുതിയ എട്ട് പാര്‍പ്പിട സമുച്ചയങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്രായേല്‍ തുടക്കം കുറിക്കുകയും ചെയ്തെന്ന് പലസ്തീന്‍ ലാന്‍ഡ് റിസര്‍ച്ച്‌ സെന്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്രായേലിന്റെയും പലസ്തീന്റെയും കണക്കു പ്രകാരം വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറുസലേമിലെയും ജൂത പാര്‍പ്പിടങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച്‌ 3 മടങ്ങ് വര്‍ധന ഉണ്ടായിട്ടുണ്ട്. 2015 ല്‍ 1982 വീടുകളും 2016 ല്‍ 2629 വീടുകള്‍ക്കുമുള്ള അനുവാദം ഇസ്രായേല്‍ നല്കിയിരുന്നെന്ന് പീസ് നൗ മുന്നേറ്റം പറയുന്നു. ഈ വര്‍ഷം ഇത് 6500 ആയി ഉയര്‍ന്നു.