(വീഡിയോ) ബുർജ് ഖലീഫയുടെ ഗിന്നസ് റെക്കോർഡ് ന്യൂ ഇയർ ലൈറ്റ് സൗണ്ട് ഷോ നഷ്ടമായവർക്ക് വീണ്ടും കാണാൻ അവസരം

ദുബായ് : ബുർജ് ഖലീഫയുടെ ഗിന്നസ് റെക്കോർഡ് ന്യൂ ഇയർ ലേസർ ഷോ നഷ്ടമായവർക്ക് വീണ്ടും കാണാൻ അവസരം. ർജ് ഖലീഫയിൽ പ്രദർശനം നഷ്ടപ്പെട്ടവർക്ക് ജനുവരി 6 വരെ അത് കാണാൻ കഴിയും
ചൊവ്വാഴ്ചയും ബുധനാഴ്ചയും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകുന്നേരം 10 മണിക്ക് ലേസർ ഷോ നടക്കും. 2013 ൽ ഹോങ്കോങ്ങിലെ മുൻ സ്റ്റാൻഡേർഡ് സെറ്റ് നേടിയ ഒറ്റ കെട്ടിടത്തിൽ ഏറ്റവും വലിയ പ്രകാശ സൗണ്ട് ഷോയ്ക്ക് നേടിയ ഗിന്നസ് വേൾഡ് റെക്കോഡാണ് ബുർജ് ഖലീഫ തിരുത്തിക്കുറിച്ചത്.

 

അല്ലെങ്കിൽ കരിമരുന്നു പ്രയോഗത്തിന്റെ കാര്യത്തിൽ ലോകം കീഴടക്കിയ ബുർജ് ഖലീഫ ഇത്തവണ കരിമരുന്ന് പ്രകടനത്തിന് മുതിരാതെ ലൈറ്റ് ആന്റ് സൗണ്ട് പ്രകടനമാണ് പുറത്തെടുത്തത്. കൂറ്റൻ എൽഇഡി സ്ക്രീനുകൾ,ബൾബുകൾ,ലേസർ ലൈറ്റുകൾ എന്നിവയുടെ സഹായത്തോടെ ബുർജ് ഖലീഫ സംഗീതത്തിന്റെ അകമ്പടിയോടെയാണ് വൈദ്യുത ദീപാലങ്കാരം നടത്തിയത്.828 മീറ്റർ ഉയരത്തിൽ ഒരുക്കിയ പ്രകാശ വിസ്മയം ലോകത്തിലെ ഏറ്റവും വലിയ ലൈറ്റ് ആന്റ് സൗണ്ട് ഷോ എന്നപേരെടുത്തു.