വിരലടയാളം നൽകേണ്ട; മൊബൈല്‍ നമ്പർ ആധാറുമായി നിങ്ങൾക്ക് തന്നെ നേരിട്ട് ലിങ്ക് ചെയ്യാം

ഇനി മൊബൈല്‍ നമ്പർ ആധാറുമായി നേരിട്ട് ലിങ്ക് ചെയ്യാം. വിരലടയായാളം നൽകാതെ തന്നെ മൊബൈല്‍ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്ന സംവിധാനമാണ് പുതിയതയായി വന്നിരിക്കുന്നത്. ഇതിനായി ഫോണില്‍ നിന്നും 14546 എന്ന നമ്പർ ഡയല്‍ ചെയ്ത് ഐ.വി.ആര്‍ സംവിധാനം വഴി ഭാഷ തിരഞ്ഞെടുത്ത് 16 അക്ക ആധാര്‍ നമ്പർ നല്‍കണം. തുടര്‍ന്ന് 30 മിനിട്ട് വാലിഡിറ്റിയുള്ള ഒ.റ്റി.പി നമ്പർ ആധാര്‍ ലിങ്ക് ചെയ്ത നമ്പറിൽ ലഭിക്കും. ഈ നമ്പർ നല്‍കിയാല്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡ് സിം കാര്‍ഡുമായി ലിങ്ക് ചെയ്യാന്‍ സാധിക്കുന്നതാണ്. 48 മണിക്കൂറാണ് അപ് ഡേറ്റ് സമയമായി കമ്പനികൾ പറയുന്നത്.