സംഗീത വിസ്മയം എ. ആർ. റഹ്മാൻ 26- ന് യുഎഇയിൽ.

  • തൻറെ സംഗീത ജീവിതത്തിൻറെ 25-ആം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള സംഗീത വിരുന്ന് ദുബൈ ബോളിവുഡ് പാർക്കിലാണ് ഒരുക്കിയിട്ടുള്ളത്. 
ദുബൈ: സംഗീത ആചാര്യൻ എ. ആർ. റഹ്മാൻ, തൻറെ 25 വർഷത്തോളം നീണ്ട സംഗീത ജീവിതത്തെ ആരാധകരോടൊപ്പം ആഘോഷപൂരിതമാക്കാൻ ദുബൈയിലെത്തുന്നു. ഇതുവരെയുള്ള തൻറെ സംഗീത സപര്യയെയും ജീവിതത്തെയും ആസ്പദമാക്കി ‘ദി ജേർണി’ എന്ന പേരിൽ തികച്ചും വേറിട്ട ഒരു മാസ്റ്റർ സ്ട്രോക്ക് കൺസേർട്ട് അഥവാ സംഗീത വിസ്മയം ഒരുക്കിക്കൊണ്ടാണ് ആരാധകരെ ആവേശം കൊള്ളിക്കാനായി ജനുവരി 26- ന് ദുബൈ ബോളിവുഡ് പാർക്കിൽ എത്തിച്ചേരുന്നത്. ബെന്നി ദയാൽ, ജാവേദ് അലി, മോഹിനി ഡേ, നീതി മോഹൻ തുടങ്ങീ നിരവധി പ്രമുഖരും പ്രേക്ഷക ഹൃദയം കയ്യടക്കാനായി എ. ആർ. റഹ്മാനൊപ്പം അണിചേരുന്നതാണ്. രാത്രി 9- 11.30 വരെയായി 150 മിനുറ്റ് നീളുന്ന പരിപാടിയിൽ 120- മിനുറ്റോളം എ. ആർ. റഹ്മാൻ തൻറെ സംഗീതാവിഷ്‌ക്കരണം ആരാധകർക്കായി സമർപ്പിക്കുന്നതാണ്.
താൽപ്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
വൈകീട്ട് 6 മുതൽ പ്രവേശനം ആരംഭിക്കുന്നതാണ്. ഇതിനോടകംതന്നെ നിരവധി ആരാധകരാണ് തങ്ങളുടെ സംഗീത സാമ്രാട്ടിനെ നേരിൽ കാണാൻ മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.