തനിക്ക് സമ്മേളനത്തിൽ പങ്കെടുക്കാൻ അസൗകര്യം ഉള്ളതായി കാന്തപുരത്തെ നേരത്തെ അറിയിച്ചതാണ് : മര്‍ക്കസ് സമ്മേളനം ബഹിഷ്‌കരിക്കാന്‍ യുഡിഎഫ് തീരുമാനിച്ചെന്ന വാർത്ത തള്ളി രമേശ് ചെന്നിത്തല

തിരുവനന്തപുരം: മര്‍ക്കസ് സമ്മേളനം ബഹിഷ്‌കരിക്കാന്‍ യുഡിഎഫ് തീരുമാനിച്ചെന്ന വാർത്ത തള്ളി രമേശ് ചെന്നിത്തല. സമ്മേളനത്തിന് ക്ഷണിച്ചപ്പോള്‍ തന്നെ കാന്തപുരത്തെ അസൗകര്യം അറിയിച്ചിരുന്നു. ബംഗളുരുവിലും മുംബൈയിലും പരിപാടികളുള്ളതിനാല്‍ എത്താന്‍ കഴിയില്ല. രാഹുല്‍ ഗാന്ധിയുടെ ഒരു പരിപാടിയിലും പങ്കെടുക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളെല്ലാം കാന്തപുരത്തെ നേരത്തെ അറിയിച്ചതാണ്. അല്ലാതെ സമ്മേളനം ബഹിഷ്‌കരിക്കാനൊന്നും തീരുമാനിച്ചിട്ടില്ല. എം കെ രാഘവന്‍ അടക്കം മറ്റു യു ഡി എഫ് നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കിയാതായി കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമാണ് റിപ്പോർട്ട് ചെയ്തത്.