യു.എ.ഇയിൽ ഷവർമ തയ്യാറാക്കുന്നതിൽ കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കാൻ നടപടി

ദുബായ്:ഷവര്‍മ കഴിക്കുന്നതിലെ സുരക്ഷിത്വത്തം മെച്ചപ്പെടുത്തുന്നതിനായി ചില പരിഷ്‌കാരങ്ങളുമായി എമിറേറ്റ്സ് അതോറിറ്റി ഓഫ് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്‍റ് മെട്രോളജി (എസ്.എം.എ.എം). കൂടാതെ ഇതിനായി പഴകിയ മാംസം ഉപയോഗിക്കാൻ പാടില്ലെന്നും, അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇതുവഴി ജനങ്ങളുടെ ആരോഗ്യ നിലയ്ക്ക് ദോഷകരമാകുന്ന വിധത്തിലുള്ള ഭക്ഷണങ്ങ രീതിയിൽ നിന്ന് ഒരളവ് വരെ രക്ഷപെടാനാകുമെന്ന് അധികൃതർ അവകാശപ്പെടുന്നു. യു.എ.ഇയില്‍ ട്രേഡ് ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും ശ്രമം നടത്തുന്നതിനാവശ്യമായ നിര്‍ബന്ധിത മാനദണ്ഡങ്ങള്‍ ഇ.എസ്.എം.എ നിര്‍വഹിച്ചിട്ടുണ്ട്.

പാക്കേജിംഗ്, വെയര്‍ഹൗസിംഗ് മാനദണ്ഡങ്ങള്‍, വിതരണം, വില്പന നിലവാരങ്ങള്‍, കൂടുതല്‍ സുരക്ഷാ സൂചകങ്ങള്‍ നേടിയെടുക്കുന്നതിന് സംഭാവന ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍, ഉപകരണങ്ങളുടെ ശുചിത്വ വ്യവസ്ഥ, തൊഴിലാളികളുടെ ശുചിത്വം, കണ്‍സ്യൂമര്‍ ഗുഡ്സ് തുടങ്ങിയവയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.