മുന്നു കുട്ടികളുമായി വീട്ടമ്മ അയൽവാസിയായ രണ്ടു കുട്ടികളുടെ പിതാവിന്റെ കൂടെ ഒളിച്ചോടി

കോട്ടയം: കോട്ടയം ചിങ്ങവനത്ത് മൂന്നു കുട്ടികളുടെ ‘അമ്മ അയൽവാസിയുടെ കൂടെ ഒളിച്ചോടി. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ അയല്‍വാസിയ്ക്ക് ഒപ്പമാണ് ഒളിച്ചോടിയത്. ഭർത്താവ് ജോലി കഴിഞ്ഞ് എത്തിയപ്പോഴേക്കും ഭാര്യയെ കാണാത്തതിനാലാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് അയൽവാസിയായ ഭാര്യയും പരാതി നൽകിയതോടെയാണ്‌ സംഭവം പുറത്തറിഞ്ഞത്. കഴിഞ്ഞ ദിവസം അയല്‍വാസിയെ ഭാര്യയ്ക്ക് ഒപ്പം വീട്ടില്‍ കണ്ടെത്തിയിരുന്നെന്നും, ഇതേത്തുടര്‍ന്ന് ഇരുവര്‍ക്കും താക്കീത് നല്‍കിയെന്നും പരാതിക്കാരന്‍ പറയുന്നു.