ബൽറാമിനെ തള്ളി കോൺഗ്രസ്സ്; വ്യക്തിപരമായി പോലും അങ്ങനെ പറയാന്‍ പാടില്ലെന്ന് ഹസ്സൻ

തിരുവനന്തപുരം: എകെജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ വി.ടി ബല്‍റാം എംഎല്‍എയെ തള്ളി കോണ്‍ഗ്രസ്. എകെജിക്കെതിരെ ബല്‍റാം നടത്തിയ പരാമര്‍ശം തെറ്റായിപ്പോയെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍ പറഞ്ഞു. എം.എല്‍.എ പറഞ്ഞത് കോണ്‍ഗ്രസിന്റെ നിലപാടല്ലെന്നും ഹസന്‍ വ്യക്തമാക്കി.

താന്‍ ബല്‍റാമുമായി സംസാരിച്ചെന്നും, വ്യക്തിപരമായ പരാമര്‍ശമെന്ന് ബല്‍റാം വിശദീകരിച്ചെന്നും ഹസന്‍ പറഞ്ഞു. എന്നാല്‍ വ്യക്തിപരമായി പോലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നെന്നും ഹസന്‍ പറഞ്ഞു.