സ്‌കൂൾ കലോത്സവം: വ്യാജ അപ്പീലുമായെത്തിയ നൃത്താധ്യാപകനും സഹായിയും അറസ്റ്റിൽ

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വ്യാജ അപ്പീലുമായെത്തിയ നൃത്താധ്യാപകനടക്കം രണ്ട് പേര്‍ പൊലീസ് പിടിയിൽ. സംസ്ഥാന ബാലാവകാശ കമ്മിഷന്റെ പേരില്‍ വ്യാജ അപ്പീലുകള്‍ നല്‍കിയ രണ്ടു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അപ്പീല്‍ തയ്യാറാക്കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സഹായിയാണ് അറസ്റ്റിലായതിൽ മറ്റൊരാൾ. ഇവരെ തൃശ്ശൂര്‍ പോലീസ് ക്ലബില്‍ ചോദ്യം ചെയ്തുവരികയാണ്.

സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന. ബാലാവകാശ കമ്മിഷന്റെ പേരില്‍ വ്യാജ അപ്പീലുകള്‍ ഉണ്ടാക്കിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസമാണ് കേസെടുത്തത്.