ചരിത്രത്തില്‍ ഇല്ലാത്തതൊന്നും ബല്‍റാം പറഞ്ഞിട്ടില്ല, അതിനാല്‍ അദ്ദേഹം മാപ്പ് പറയേണ്ട കാര്യവുമില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: എകെജിക്കെതിരായ പരാമര്‍ശത്തില്‍ വി ടി ബല്‍റാം എംഎല്‍എയെ പിന്തുണച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍.ചരിത്രത്തില്‍ ഇല്ലാത്തതൊന്നും ബല്‍റാം പറഞ്ഞിട്ടില്ലെന്നും, അതിനാല്‍ അദ്ദേഹം മാപ്പ് പറയേണ്ട കാര്യവുമില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു

ബാലപീഡനം എന്ന ബല്‍റാമിന്റെ പരാമര്‍ശം വാക്കു പിഴയായി കണക്കാക്കാമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടു.

ബല്‍റാമിന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്സിനുള്ളില്‍ നിന്നും പോലും പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് ഉണ്ണിത്താന്റെ പരാമര്‍ശം.