ക്യാമ്പസുകളിൽ നിന്ന് ഓഖി ദുരിതബാധിതര്‍ക്ക് വേണ്ടി പിരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കില്ല, ദുരന്തമേഖലയില്‍ നേരിട്ട് വിതരണം ചെയ്യുമെന്ന് എംഎസ്‌എഫ്

കോഴിക്കോട്: ക്യാമ്പസുകളിൽ നിന്ന് ഓഖി ദുരിതബാധിതര്‍ക്ക് വേണ്ടി പിരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കില്ലെന്ന് എംഎസ്‌എഫ്.പിരിച്ചെടുത്ത പണം ദുരന്തമേഖലയില്‍ നേരിട്ട് വിതരണം ചെയ്യുമെന്ന് എംഎസ്‌എഫ് നേതൃത്വം അറിയിച്ചു. ദുരന്തനിവാരണ ഫണ്ടില്‍ നിന്നുള്ള പണം മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് വേണ്ടി നൽകിയുള്ള വിവാദ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണ് എംഎസ്‌എഫിന്റെ നടപടി.