പലഹാരങ്ങളും റഫ്രിജറേറ്ററിൽ സൂക്ഷിച്ചിരുന്ന ഇറച്ചിവിഭവങ്ങളും കഴിച്ചിരുന്നില്ല, സുബഹി നമസ്കാരത്തിന് രണ്ടുമണിക്കൂർ മുമ്പേ ഉറക്കമുണരും; സൗദിയിലെ മുതുമുത്തച്ഛൻ 147 ആം വയസിൽ നിര്യാതനായി

സൗദി അറേബ്യയിലെ മുതുമുത്തച്ഛൻ നിര്യാതനായി. സൗദിയിലെ ഏറ്റവും പ്രായം കൂടിയ ഷെയ്ക്ക് അലി അൽ അൽകീ (147) മാണ് നിര്യാതനായത്. അസീർ പ്രവിശ്യയിലെ അബഹക്ക് പടിഞ്ഞാറ് അൽസൂത നിവാസിയാണ് അലി. മസ്തിഷ്കത്തിൽ രക്തം കട്ടപിടിച്ചതാണ് മരണകാരണം.

ഒരു കുടുംബാംഗമായ യഹിയ അൽ അൽകമി അൽ അറബിയി പറഞ്ഞു, ധാന്യങ്ങൾ, ഗോതമ്പ്, ചോളം, ബാർലി, തേൻ എന്നിവയായിരുന്നു ശൈഖ് അലിയുടെ ഇഷ്ടഭക്ഷണങ്ങൾ. പലഹാരങ്ങളും റഫ്രിജറേറ്ററിൽ സൂക്ഷിച്ചിരുന്ന ഇറച്ചിവിഭവങ്ങളും കഴിച്ചിരുന്നില്ല. സുബഹി നമസ്കാരത്തിന് രണ്ടുമണിക്കൂർ മുമ്പേ ഉറക്കമുണരും. ഇതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ശീലങ്ങൾ.