സ്ത്രീകള്‍ക്ക് മാത്രമായുള്ള ആദ്യ കാര്‍ ഷോറും സൗദിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ജിദ്ദ: സ്ത്രീകള്‍ക്ക് മാത്രമായുള്ള ആദ്യ കാര്‍ ഷോറൂം സൗദിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രൈവറ്റ് കമ്പനിയാണ് ഇത്തരത്തില്‍ ഒരു ഷോറൂം ആരംഭിച്ചിരിക്കുന്നത്. സൗദിയിലെ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഡ്രൈവിംഗ് നിബന്ധന നീക്കാന്‍ തീരുമാനമായതോടെയാണ് സ്ത്രീകളെ മാത്രം ഉള്‍പ്പെടുത്തി ഷോറൂമും ആരംഭിച്ചിരിക്കുന്നത്.

ജിദ്ദയിലെ ഒരു ഷോപ്പിംഗ് കോംപ്ലക്സിലാണ് ഷോറൂം തുറന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് സൗദിയിലെ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കരുതെന്ന നിയമം അസാധുവാക്കിയത്.

ഷോറൂമില്‍ നില്‍ക്കുന്നവരും സ്ത്രീകള്‍ തന്നെയാണ്. കാര്‍ വാങ്ങുന്നവര്‍ക്കുള്ള ഫിനാന്‍സ് സൗകര്യങ്ങളും ഷോറൂമില്‍ നിന്നും ചെയ്ത് കൊടുക്കുന്നു. രാജ്യത്ത് സ്ത്രീകള്‍ക്കായി കൂടുതല്‍ കാര്‍ ഷോറൂമുകള്‍ തുറക്കാന്‍ കമ്പനി പദ്ധതിയിടുന്നുവെന്നും വിവരമുണ്ട്.