മഹാരാഷ്​ട്രയില്‍ എട്ട് പേരുമായി പറന്നുയർന്ന ഹെലികോപ്​റ്റര്‍ കാണാതായി

മുംബൈ: മഹാരാഷ്​ട്രയില്‍ മുംബൈക്കടുത്ത്​ സ്വകാര്യ ഹെലികോപ്​റ്റര്‍ കാണാതായി. മുംബൈയില്‍ നിന്നും ഒ.എന്‍.ജി.സി ജീവനക്കാരുമായി പറന്ന VTPWA Dauphin AS 365 N3 എന്ന കോപ്​റ്റര്‍ കാണാതായത്. ഹുവില്‍ നിന്നും ഇന്ന് രാവിലെ 10.20 ന് പറന്നുയർന്ന ഹെലികോപ്​റ്റര്‍ യാത്രക്കിടെ എയര്‍ ട്രാഫിക്​ കണ്‍ട്രോളുമായുള്ള ബന്ധം നഷ്​ടപ്പെടുകയായിരുന്നു. മുംബൈയില്‍ നിന്ന്​ 30 നോട്ടിക്കല്‍ മൈല്‍ അകലെ വരെ ഹെലികോപ്​റ്ററുമായി ബന്ധം ഉണ്ടായിരുന്നു. 10.35ഒാടെയാണ്​ ഹെലികോപ്​റ്ററുമായുള്ള ആശയവിനിമയം നഷ്​ടമായത്​.

രണ്ട് പൈലറ്റുമാരുള്‍പ്പെടെ എട്ടുപേരാണ്​ കോപ്​റ്ററിലുണ്ടായിരുന്നത്. ഒായില്‍ ആന്‍റ്​ നാഷണല്‍ ഗ്യാസ്​ കോര്‍പറേഷ​ൻറെ ഉദ്യോഗസ്​ഥരും കോപ്​റ്ററില്‍ യാത്രക്കാരായി ഉണ്ടായിരുന്നു. കോസ്​റ്റ്​ ഗാര്‍ഡ്​ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്​.