പ്രകൃതി ദുരന്തങ്ങള്‍ മുൻകൂട്ടി അറിയാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാൻ തീരുമാനം

പ്രകൃതി ദുരന്തങ്ങള്‍ മുൻകൂട്ടി അറിയാനായുള്ള പദ്ധതി വികസിപ്പിക്കാനൊരുങ്ങി ഐഎസ്‌ആര്‍ഒ. കൊടുംക്കാറ്റുകളും, ഭൂകമ്പങ്ങളും, തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിൽ കാര്യമായ മുന്‍കരുതലുകള്‍ എടുക്കാത്തതിനെ തുടര്‍ന്ന് ആയിരകണക്കിന് ജീവനുകളാണ് നഷ്ടപ്പെട്ടത്. ഈ സാഹചര്യം കണക്കിലെടുത്ത്  പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുമെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചത്. എല്ലാവര്‍ക്കും ഉപയോഗപ്രദമാകുന്ന രീതിയില്‍ മികച്ച രീതിയിലുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാനാണ് ഐഎസ്‌ആര്‍ഒ തയ്യാറെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ചിലവ് കുറഞ്ഞ രീതിയില്‍ കര്‍ഷകര്‍ ഉള്‍പ്പടെയുള്ള സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയിലായിരിക്കും ഇത് ആവിഷ്കരിക്കുക. അത്തരത്തിലുള്ള ഒരു ആപ്ലികേഷനാണ് നേവിയുമായി ചേര്‍ന്ന് ഐഎസ്‌ആര്‍ഒ തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.