പ്രശ്നപരിഹാരമായെന്ന് ജസ്റ്റിസ് കുര്യൻ ജോസെഫ്

സുപ്രീം കോടതിയുടെ പ്രതിസന്ധികൾക്ക് സുപ്രീം കോടതിയുടെ പ്രതിസന്ധികൾക്ക് പ്രശ്ന പരിഹാരമായെന്ന് ജസ്റ്റിസ് കുര്യൻ ജോസെഫ്. രാജ്യത്തിനെ ശ്രദ്ധയിൽ കൊണ്ട് വരികയായിരുന്നു ലക്ഷ്യം. ജുഡീഷ്യറിക്കുള്ളില്‍ നിന്നുള്ള തിരുത്തലിനാണ് ശ്രമിച്ചത്. ആ ഫലം കണ്ടെന്നും രാഷ്ട്രപതിയെ സമീപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയെ സമീപിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പുറത്തുനിന്നുള്ളവര്‍ പ്രശ്നത്തില്‍ ഇടപെടേണ്ട ആവശ്യമില്ല. സാങ്കേതികമായി രാഷ്ട്രപതിക്ക് പ്രശ്നത്തില്‍ ഇടപെടാനാകില്ല. ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം മാത്രമാണ് രാഷ്ടപതിക്കുള്ളത്- കുര്യന്‍ പറഞ്ഞു.

വ്യക്തിയെ മുന്‍നിര്‍ത്തിയല്ല, രാജ്യതാല്‍പര്യമനുസരിച്ചാണ് കഴിഞ്ഞദിവസം ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. നീതിക്കും നീതിപീഠത്തിനുമായാണു നിലകൊണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.