സുപ്രീംകോടതി കുത്തഴിഞ്ഞ അവസ്​ഥയിലാണ്​. ജനാധിപത്യം അപകടത്തിലും. ഇന്ത്യയുടെ പാര്‍ലമെൻറ് എവിടെപ്പോയി- യശ്വന്ത്​ സിന്‍ഹ

ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്​ജിമാര്‍ പറഞ്ഞത്​ ശ്രദ്ധിക്കേണ്ടത്​ നമ്മുടെ ബാധ്യതയാണ്- ബി.ജെ.പി നേതാവ്​ യശ്വന്ത്​ സിന്‍ഹ. മുതിര്‍ന്ന ജഡ്​ജിമാര്‍ പരസ്യമായി ജന​ങ്ങളോട്​ കാര്യങ്ങള്‍ വിവരിക്കുമ്പോള്‍ അതെങ്ങനെ സുപ്രീംകോടതിയുടെ ആഭ്യന്തര കാര്യമാകും. സുപ്രീംകോടതി കുത്തഴിഞ്ഞ അവസ്​ഥയിലാണ്​. ജനാധിപത്യം അപകടത്തിലും. ഇന്ത്യയുടെ പാര്‍ലമെൻറ് എവിടെപ്പോയി സിന്‍ഹ ചോദിച്ചു.

ഇത് ഗൗരവമുള്ള വിഷയമാണ്. രാജ്യത്തി​ൻറെയും ജനാധിപത്യത്തി​ൻറെയും ഭാവി സംരക്ഷിക്കപ്പെടണമെന്ന്​ ആഗ്രഹിക്കുന്നവര്‍ ശബ്​ദമുയര്‍ത്തുക തന്നെ ചെയ്യണം. ഭീതി കാരണം ജനങ്ങൾ മൗനം പാലിക്കുകയാണ്.മുതിര്‍ന്ന കേന്ദ്ര മന്ത്രിമാര്‍ വിഷയത്തെ കുറിച്ച്‌​ മൗനമവലംബിക്കുന്നത്​ അവരുടെ സ്​ഥാനം നഷ്​ടപ്പെടുമെന്ന ഭയം ഉള്ളിൽ വെച്ച് കൊണ്ടാണ്​. സര്‍ക്കാര്‍ ഇൗ വിഷയത്തിലിടപെടണമെന്നല്ല, മറിച്ച് അത്​ സുപ്രീം കോടതിക്ക്​ വിടണം. എന്നാല്‍ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന്​ സര്‍ക്കാര്‍ അതി​ൻറെ പങ്ക്​ വഹിക്കണം. ജനാധിപത്യം അപകടത്തിലാണെങ്കില്‍ ആ ഭീഷണിക്കെതി​രെ നില്‍ക്കാന്‍ സര്‍ക്കാറിന്​ ഉത്തരവാദിത്തമുണ്ട്- സിൻഹ പറഞ്ഞു.

കൂടാതെ പാര്‍ലമെന്‍റ്​ സമ്മേളനത്തിൻറെ ​ദൈര്‍ഘ്യം കുറച്ചതിനെയും സിന്‍ഹ വിമര്‍ശിച്ചു. ഒരു സംസ്​ഥാനത്തെ തെരഞ്ഞെടുപ്പിനായി പാര്‍ലമെന്‍റ്​ സമ്മേളനം. ഇത്ര ചെറിയ ശീതകാല സമ്മേളനം താന്‍ കണ്ടിട്ടില്ല. ഒരു സംസ്​ഥാനത്തെ തെരഞ്ഞെടുപ്പിനായി പാര്‍ലമെന്‍റ്​ സമ്മേളനം വെട്ടിച്ചുരുക്കുന്നത്​ ഉചിതമല്ലെന്നും ഇത്​ ചര്‍ച്ചകള്‍ക്കുള്ള അവസരമാണ്​ നഷ്​ടപ്പെടുത്തുകയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സുപ്രീം കോടതിയിലെ പ്രതിസന്ധി അവരുടെ ആഭ്യന്തരകാര്യമാണെന്നും ഇത്​ ഉപയോഗിച്ച്‌​ കോണ്‍ഗ്രസ്​ രാഷ്​ട്രീയം കളിക്കുകയാണെന്നും നേരത്തെ ബി.ജെ.പി ആരോപിച്ചിരുന്നു. ജഡ്​ജിമാര്‍ ഉന്നയിച്ച വിഷയം സുപ്രീം കോടതിയിലെ മുഴുവന്‍ ജഡ്​ജിമാരും ഒരുമിച്ചിരുന്ന്​ ചര്‍ച്ച ചെയ്യണമെന്നും ലോയ കേസ്​ മുതിര്‍ന്ന ജഡ്​ജിമാരുടെ ബെഞ്ചിന്​ കൈമാറണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയായിരുന്നു ബി.ജെ.പിയുടെവിമര്‍ശനം.