‘ടൈഡ് പോട്ട് ചാലഞ്ച്’ ; ബ്ലൂവെയില്‍ ഗെയിമിന് ശേഷം മറ്റൊരു മരണ ഗെയിം കൂടി, പത്ത് കുട്ടികൾ മരണപ്പെട്ടതായി റിപ്പോർട്ട്

ഒരുപാട് പേരുടെ ജീവനെടുത്ത ബ്ലൂ ബ്ലൂവെയില്‍ ഗെയിമിന് ശേഷം മറ്റൊരു മരണ ഗെയിം കൂടി. ‘ടൈഡ് പോട്ട് ചാലഞ്ച്’ എന്ന ഗെയിം പത്ത് കുട്ടികളുടെ ജീവനെടുത്തതായാണ് ന്യൂയോര്‍ക്ക് ഡെയ്ലി ന്യൂസ് റിപ്പോര്‍ട്ട്. ചൂടാക്കിയ സോപ്പ് പൊടി വായിലിട്ട് തുപ്പുകയും, ഉള്ളിലേക്ക് ഇറക്കുകയും ചെയ്യുന്നതാണ് ഈ ഗെയിം.
കൗമാരക്കാരായ കുട്ടികള്‍ നിറമുള്ള സോപ്പുപൊടി വായിലിട്ട് പതപ്പിച്ച ശേഷം ആ ദൃശ്യം വീഡിയോയില്‍ പകര്‍ത്തുകയും മറ്റുള്ളവരെ മത്സരത്തിന് വെല്ലുവിളിക്കുകയും ചെയ്യുന്നതാണ് ഈ ഗെയിമിന്റെ രീതി.
സോപ്പ് പൊടി പതപ്പിച്ച്‌ കഴിക്കുന്നത് മാരകമായ വിഷമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സോപ്പ് പൊടി കഴിച്ച്‌ ആശുപത്രിയിലെത്തിയ നാല്‍പ്പതോളം കേസുകള്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2015 ല്‍ ആരംഭിച്ച ഈ ഗെയിം 2017 ഓടെയാണ് വ്യാപകമായത്.