കളിക്കുന്നതിനിടെ കാർ സ്റ്റാർട്ട് ആയി മതിലിലിടിച്ച് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ കാര്‍ സ്റ്റാര്‍ട്ടായി മതിലിടിച്ച് ഒന്നരവയസ്സുകാരന് ദാരുണാന്ത്യം. കരിവെള്ളൂര്‍ ഓണക്കുന്നില്‍ താമസിക്കുന്ന രാജസ്ഥാന്‍ കാണ്‍പൂര്‍ സ്വദേശിയും നിര്‍മ്മാണത്തൊഴിലാളിയുമായ ഗിരിരാജിന്റ മകന്‍ നിഖിലാണ് മരണപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് ദാരുണ സംഭവം നടന്നിരിക്കുന്നത്. ഗിരിരാജിന്റെ സഹോദരന്‍ ശ്രീലാലിന്റെ മകന്‍ 12 വയസുള്ള സണ്ണി എന്ന കുട്ടി നിഖിലിനെ മടിയിലിരുത്തി വീടിന് മുറ്റത്ത് നിര്‍ത്തിയിട്ട കാറിലിരുന്ന് കളിക്കുന്നതിനിടെ കീ ഹോളിലുണ്ടായിരുന്ന ചാവിയില്‍ അറിയാതെ തട്ടുകയും സ്റ്റാര്‍ട്ടായ കാര്‍ മുന്നോട്ട് നീങ്ങി മതിലിലിടിക്കുകയുമായിരുന്നു. എന്നാൽ സാരമായി പരിക്കേറ്റ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിക്കാൻ ശ്രമൈക്കുമ്പഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.