യു എ ഇയിലെ വ്യാപാരങ്ങളുടെയും സ്വത്തുക്കളുടെയും പിന്തുടർച്ചാവകാശം സംബന്ധിച്ചുള്ള നിയമ വശങ്ങളെക്കുറിച്ച് സെമിനാർ നടത്തി

ദുബായ് :യൂ എ ഇയിലെ വ്യാപാരങ്ങളുടെയും സ്വത്തുക്കളുടെയും പിന്തുടർച്ചാവകാശം സംബന്ധിച്ചുള്ള നിയമ വശങ്ങളെക്കുറിച്ച് PETRA BROCKERS-ന്റെ നേത്രത്വത്തിൽ ഹയാത് പ്ലേസ് ഹോട്ടലിൽ വെച്ച് ബിസിനസ്സ് മീറ്റും സെമിനാറും നടത്തി .


ബിസിനെസ്സ് സമൂഹം ഗവൺമെന്റിന്റെ നിയമങ്ങൾക്കനുസരിച്ച്‌ സ്വത്തുക്കളും വ്യാപാരങ്ങളും എങ്ങിനെ സംരക്ഷിക്കണമെന്നും അപകട സാധ്യതകൾ ഒഴിവാക്കാൻ ബിസിനസ് സമൂഹം എന്തൊക്കെയാണ് ചെയ്യേണ്ടതായിട്ടുള്ളതെന്നും സെമിനാറിൽ വിശദമായി വിവരിക്കുകയുണ്ടായി. SME പ്രൊട്ടക്ഷൻ രംഗത്ത്‌ 13 വർഷത്തിൽ കൂടുതൽ പരിചയമുള്ള വിജയ് മാധവനും യു എ ഇയിലെ നിയമവശങ്ങളെക്കുറിച്ച് പ്രമുഖ അഭിഭാഷകൻ ദേവാനന്ദും ക്ലാസ്സുകളെടുത്തു. ഇന്ത്യ, പാകിസ്ഥാൻ, ഈജിപ്ത്, ഫിലിപ്പൈൻസ്, സുഡാൻ, ലെബനോൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ബിസിനസ്സ് സമൂഹത്തിനുമുന്നിൽ സംശയ നിവാരണങ്ങളോട് കൂടിയ വിശദമായ ക്ലാസ്സുകളാണ് നടന്നത്.


അടുത്ത ബിസിനസ്സ് ക്ലാസ് മാർച്ച് മാസത്തിൽ നടക്കുന്നതാണ് എന്ന് സംഘാടകരായ പെട്ര ബ്രോക്കേഴ്‌സ് അറിയിച്ചു.