നീതി ലഭ്യമാക്കണം; ശ്രീജിത്തിന്റെ അമ്മയും സഹോദരിയും മുനവ്വറലി ശിഹാബ് തങ്ങൾക്കൊപ്പം ഗവർണറെ കണ്ട് നിവേദനം നൽകി

തിരുവനന്തപുരം : അനുജൻ ശ്രീജിവിന്റെ കൊലയാളികളായ പൊലീസുകാരെ ശിക്ഷിക്കണം എന്ന ആവശ്യവുമായി സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരം 766 ദിവസം പിന്നിട്ടിരിക്കെ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങൾക്കൊപ്പം ശ്രീജിത്തിന്റെ അമ്മയും സഹോദരിയും ഗവർണർ പി സദാശിവത്തെ കണ്ട് നിവേദനം നൽകി. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.

അതേസമയം കേസന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന സിബിഐ നിലപാട് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് കത്തയച്ചു.

ശ്രീജിത്തിന്റെ സമരത്തിന് ഐക്യദാര്‍ഡ്യവുമായി നൂറ് കണക്കിന് പേരാണ് എത്തി കൊണ്ടിരിക്കുന്നത്. വിഎം സുധീരനും, വി ശിവന്‍കുട്ടി അടക്കമുള്ള നേതാക്കളും ശ്രീജിത്തിനെ സന്ദര്‍ശിച്ചിരുന്നു.