അമ്മയെ മിസ് ചെയ്യുന്നുണ്ടോയെന്ന ചോദ്യത്തിന് വിങ്ങിപ്പൊട്ടുന്ന കുട്ടി; സമൂഹമാധ്യമങ്ങളിൽ പലരീതിയിൽ പ്രചരിക്കുന്ന വീഡിയോയുടെ യാഥാർത്ഥ്യം അറിയുമോ, വീഡിയോ കാണാം

അമ്മയെ മിസ് ചെയ്യുന്നുണ്ടോയെന്ന മാദ്ധ്യമപ്രവർത്തകയുടെ ചോദ്ധ്യത്തിന് വിങ്ങിപ്പൊട്ടുന്ന ആൺകുട്ടിയുടെ ദൃശ്യങ്ങൾ പല തലക്കെട്ടുകളിലാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ ആ വീഡിയോയുടെ യാഥാർത്ഥ്യം അറിയുമോ

2015ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിലുള്ള കുട്ടി ലോസ് ആഞ്ചലസിലുള്ള ആന്‍ഡ്രൂ മാക്യസ് എന്ന നാലുവയസുകാരനാണ്. ആദ്യമായി കിന്റര്‍ഗാര്‍ട്ടനില്‍ എത്തിയ കുട്ടികളെ ഇന്റര്‍വ്യൂ ചെയ്യുന്ന കൂട്ടത്തിലാണ് അമ്മയെ മിസ് ചെയ്യുന്നുണ്ടോ എന്ന് KTLA-TV റിപോര്‍ട്ടര്‍ ആന്‍ഡ്രൂവിനോട് ചോദിച്ചതും അതിന് മറുപടിയായി അവന്‍ ആദ്യം ചിരിച്ചതും പിന്നെ വിങ്ങിപ്പൊട്ടിയതും. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആന്‍ഡ്രൂ പ്രശസ്തനായി. എല്ലാവരും അവനെ തിരിച്ചറിയാന്‍ തുടങ്ങിയതോടെ ഒരു പരസ്യവീഡിയോയിലും ആന്‍ഡ്രൂ പ്രത്യക്ഷപ്പെട്ടു. രണ്ടു വര്‍ഷത്തിന് ശേഷം അതേ റിപോര്‍ട്ടര്‍ തന്നെ ആന്‍ഡ്രുവിന്റെ കാര്യങ്ങള്‍ തിരക്കി ചെല്ലുകയും അമ്മയെ ഇന്റര്‍വ്യൂ ചെയ്യുകയുമൊക്കെയുണ്ടായി.

 

ആന്‍ഡ്രൂവിനെ അമ്മ മരിച്ച കുഞ്ഞായി അവതരിപ്പിച്ചുകൊണ്ടുള്ളതാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ. ഏതോ വിരുതന്‍ എഡിറ്റ് ചെയ്ത് പുറത്തിറക്കിയ വീഡിയോ കണ്ട് മനസ്സുകലങ്ങിയവര്‍ വീഡിയോ ഷെയര്‍ ചെയ്തും വാട്സ്ആപ്പ് സ്റ്റാറ്റസിലിട്ടുമൊക്കെ പ്രചരിപ്പിക്കുകയാണിതിപ്പോള്‍.