ആധാര്‍ കേസില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്‍റെ വാദം കേള്‍ക്കല്‍ ഇന്ന് തുടരും

ന്യൂഡല്‍ഹി: ആധാര്‍ കേസില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്‍റെ വാദം കേള്‍ക്കല്‍ ഇന്ന് തുടരും. പണബില്ലായി കൊണ്ടുവന്ന ആധാറിനെ ഇനി ചോദ്യം ചെയ്യാനാകുമോ, ആധാര്‍ ബില്ല് പാര്‍ലമെന്‍ററി സ്റ്റാന്‍റിംഗ് കമ്മിറ്റി പരിശോധിച്ചിരുന്നോഎന്നുള്ള ചോദ്യങ്ങൾ സുപ്രീംകോടതി ഇന്നലെ ചോദിച്ചിരുന്നു.

ആധാര്‍ കാര്‍ഡ് ഉപജിക്കുന്നത് തിരിച്ചറിയാലിന് വേണ്ടി മാത്രമാണോ ഉപയോഗിക്കുന്നതെന്നും, ഉദ്ദ്ദേശ കാര്യങ്ങൾക്ക് മാത്രം ബയോമെട്രിക് ഉപയോഗിച്ചാല്‍ ആധാര്‍ സുരക്ഷിതമാണോ’ എന്നുമാണ് കോടതിയുടെ ചോദ്യം. കൂടാതെ അമേരിക്കയില്‍ വിസയ്ക്കായി ശേഖരിക്കുന്ന ബയോമെട്രിക്കില്‍ നിന്ന് ആധാര്‍ ബയോമെട്രിക് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും കോടതി ആരാഞ്ഞു.ആധാര്‍ വലിയ ഇലക്ട്രോണിക് കുരുക്കാണ് എന്ന വാദമായിരുന്നു ഹർജിക്കാരുടേത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ എ.എം.ഖാന്‍വില്‍ക്കര്‍, ആദര്‍ശ്കുമാര്‍ സിക്രി, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ആധാര്‍ കേസില്‍ അന്തിമവാദം കേൾക്കുന്നത്.