ജ​​നു​​വ​​രി 31ന് ആകാശത്ത് മൂന്ന് വിസ്മയങ്ങൾ ഒരുമിച്ച് പ്രത്യക്ഷപ്പെടും, 152 വ​​ര്‍​​ഷ​​ങ്ങ​​ള്‍​​ക്ക് ശേ​​ഷം സം​​ഭ​​വി​​ക്കു​​ന്ന അ​​പൂ​​ര്‍​​വ്വ സംഭവം

മ​​ല​​പ്പു​​റം: 152 വ​​ര്‍​​ഷ​​ങ്ങ​​ള്‍​​ക്ക് ശേ​​ഷം ആകാശത്ത് അപൂർവ്വ വിസ്മയം സംഭവിക്കുന്നു. ജ​​നു​​വ​​രി 31ന് ​​ബ്ലൂ ​​മൂ​​ണും ബ്ല​​ഡ് മൂ​​ണും സൂ​​പ്പ​​ര്‍ മൂ​​ണും അ​​ന്ന്​ ആ​​കാ​​ശ​​ത്ത്​ ഒ​​രു​​മി​​ച്ചെ​​ത്തും. ജ​​നു​​വ​​രി 31ന്​ ​​സമ്പൂർണ ച​​ന്ദ്ര​​ഗ്ര​​ഹ​​ണ​​മാ​​ണ്. ഗ്ര​​ഹ​​ണ​​ത്തോ​​ടെ​​യാ​​ണ് ച​​ന്ദ്ര​​ന്‍ കി​​ഴ​​ക്ക​​ന്‍ ച​​ക്ര​​വാ​​ള​​ത്തി​​ല്‍ ഉ​​ദി​​ക്കു​​ക. കേ​​ര​​ള​​ത്തി​​ല്‍ വൈ​​കീ​​ട്ട് 6.21 മു​​ത​​ല്‍ പൂ​​ര്‍​​ണ ച​​ന്ദ്ര​​ഗ്ര​​ഹ​​ണം ദൃ​​ശ്യ​​മാ​​കും. ​രാ​​ത്രി 7.37 വ​​രെ ച​​ന്ദ്ര​​നെ ഒാ​​റ​​ഞ്ച്​ ക​​ല​​ര്‍​​ന്ന ചു​​വ​​പ്പ്​ നി​​റ​​ത്തി​​ലും തു​​ട​​ര്‍​​ന്ന്​ ഗ്ര​​ഹ​​ണ​​ത്തി​​ല്‍​​നി​​ന്ന്​ മോ​​ചി​​ത​​മാ​​കു​​ന്ന​​തോ​​ടെ സാ​​ധാ​​ര​​ണ നി​​റ​​ത്തി​​ലും കാ​​ണാം.

പൂ​​ര്‍​​ണ ച​​ന്ദ്ര​​ഗ്ര​​ഹ​​ണ സ​​മ​​യ​​ത്ത് ച​​ന്ദ്ര​​ന്‍ ചു​​വ​​പ്പ് നി​​റ​​ത്തി​​ല്‍ കാ​​ണ​​പ്പെ​​ടു​​ന്ന​​തി​​നാ​​ലാ​​ണ്​ ബ്ല​​ഡ് മൂ​​ണ്‍ എ​​ന്ന്​ വി​​ളി​​ക്കു​​ന്ന​​ത്. ച​​ന്ദ്ര​​ഗ്ര​​ഹ​​ണ സ​​മ​​യ​​ത്ത് ച​​ന്ദ്ര​​ന്‍ ഭൂ​​മി​​യു​​ടെ പൂ​​ര്‍​​ണ നി​​ഴ​​ലി​​ല്‍ ആ​​ണെ​​ങ്കി​​ലും ഭൂ​​മി​​യു​​ടെ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​കു​​ന്ന സൂ​​ര്യ​​പ്ര​​കാ​​ശ​​ത്തി​​ല്‍ ത​​രം​​ഗ​​ദൈ​​ര്‍​​ഘ്യം കൂ​​ടു​​ത​​ലു​​ള്ള ചു​​വ​​പ്പ്, ഓ​​റ​​ഞ്ച് ര​​ശ്മി​​ക​​ള്‍ കൂ​​ടു​​ത​​ല്‍ അ​​പ​​വ​​ര്‍​​ത്ത​​ന​​ത്തി​​ന് വി​​ധേ​​യ​​മാ​​യി ഉ​​ള്ളി​​ലേ​​ക്ക് വ​​ള​​യും. ഇൗ ​​നി​​റ​​ങ്ങ​​ള്‍ മാ​​ത്രം ച​​ന്ദ്രോ​​പ​​രി​​ത​​ല​​ത്തി​​ല്‍ പ​​തി​​ക്കു​​ന്ന​​തി​​നാ​​ല്‍ ച​​ന്ദ്ര​​ന്‍ ഓ​​റ​​ഞ്ച് ക​​ല​​ര്‍​​ന്ന ചു​​വ​​പ്പ് നി​​റ​​ത്തി​​ല്‍ കാ​​ണ​​പ്പെ​​ടും.

ഒ​​രു ക​​ല​​ണ്ട​​ര്‍ മാ​​സ​​ത്തി​​ലെ ര​​ണ്ടാ​​മ​​ത്തെ പൗ​​ര്‍​​ണ​​മി​​ക്ക്​ പ​​റ​​യു​​ന്ന പേ​​രാ​​ണ്​ ബ്ലൂ ​​മൂ​​ണ്‍. ഇൗ ​​മാ​​സ​​ത്തെ ര​​ണ്ടാ​​മ​​ത്തെ പൂ​​ര്‍​​ണ ച​​ന്ദ്ര​​നാ​​യ​​തി​​നാ​​ല്‍ 31ലെ ​​പൗ​​ര്‍​​ണ​​മി​​യെ ബ്ലൂ ​​മൂ​​ണ്‍ എ​​ന്ന്​ വി​​ശേ​​ഷി​​പ്പി​​ക്കു​​ന്നു. ജ​​നു​​വ​​രി ര​​ണ്ടി​​നും പൗ​​ര്‍​​ണ​​മി​​യാ​​യി​​രു​​ന്നു. 31ന്​ ​​ച​​ന്ദ്ര​​ന്‍ ഭൂ​​മി​​യു​​ടെ ഏ​​റെ അ​​ടു​​ത്തെ​​ത്തും (3,58,994 കി.​​മീ. അ​​ടു​​ത്ത്, ശ​​രാ​​ശ​​രി ദൂ​​രം 3,84,400 കി.​​മീ). പ​​തി​​വി​​ലും വ​​ലി​​പ്പ​​ത്തി​​ല്‍ ഇൗ ​​ദി​​വ​​സം ച​​ന്ദ്ര​​നെ കാ​​ണാം.

ബ്ലൂ ​​മൂ​​ണ്‍, സൂ​​പ്പ​​ര്‍ മൂ​​ണ്‍, ബ്ല​​ഡ് മൂ​​ണ്‍ പ്ര​​തി​​ഭാ​​സ​​ങ്ങ​​ള്‍ അ​​വ​​സാ​​ന​​മാ​​യി ഒ​​ന്നി​​ച്ചെ​​ത്തി​​യ​​ത് 1866 മാ​​ര്‍​​ച്ച്‌​ 31ലാ​​യി​​രു​​ന്നു. ഇ​​തേ പ്ര​​തി​​ഭാ​​സ​​ത്തി​​ന്​ ഇ​​നി 2028 ഡി​​സം​​ബ​​ര്‍ 31വ​​രെ കാ​​ത്തി​​രി​​ക്ക​​ണം.