വിലപിടിപ്പുള്ള വിവാഹ സമ്മാനങ്ങള്‍ ലേലത്തിൽ വില്‍ക്കാന്‍ ഒരുങ്ങി നടി സാമന്ത

ദിവസങ്ങളോളം നീണ്ട ആഘോഷത്തില്‍ ഗോവയില്‍ വച്ചാണ് നടി സാമന്തയും – നാഗചൈതന്യയും രാജകീയ രീതിയില്‍ വിവാഹിതരായത്. ഇതിനായി കോടികളാണ് ഇരുവരും ചെലവാക്കിയത്. വലിയ രീതിയിലുള്ള വിവാഹമായതുകൊണ്ട് തന്നെ വിലപിടിപ്പുള്ള വിവാഹ സമ്മാനങ്ങളുമാണ് ഇരുവര്‍ക്കും ലഭിച്ചത്. ഇപ്പോഴിതാ താരങ്ങള്‍ക്ക് ലഭിച്ച വിവാഹ സമ്മാനങ്ങള്‍ ലേലത്തിന് വില്‍ക്കാന്‍ ഒരുങ്ങുകയാണ് സമാന്ത.

പാവപ്പെട്ട കുട്ടികളുടെ പഠനത്തിനും മറ്റ് ചികിത്സാ ചെലവുകള്‍ക്കുമുള്ള പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് സാമന്ത വിവാഹ സമ്മാനങ്ങള്‍ ലേലത്തിന് വയ്ക്കുന്നത്. നേരത്തെയും പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി ഇത്തരം കാര്യങ്ങള്‍ താരം ചെയ്തിരുന്നു. നാഗചൈതന്യ, നാഗാര്‍ജുന- അമല എന്നിവരുടെ പൂര്‍ണ പിന്തുണയും സാമന്തയ്ക്കുണ്ട്.