അർമഡിസ് മൊബൈൽ ആക്സസറീസ് ദേരയിൽ പ്രവർത്തനം ആരംഭിച്ചു

ദുബൈ:ആധുനിക സ്മാർട്ട് മൊബൈൽ ആക്സസറീസുകളുടെ വലിയ ശേഖരവുമായി അർമഡിസ് മൊബൈൽ ആക്സസറീസ് ദേരാ ദുബൈയിലെ ഫ്രിജ് മുറാറിൽ പ്രവർത്തനം ആരംഭിച്ചു. സവിശേഷത നിറഞ്ഞ മൊബൈൽ മേഖലയ്ക്ക് ഏറ്റവും മികച്ച രീതിയിൽ സപ്പോർട്ട് നൽകുന്ന മൊബൈൽ ഘടകങ്ങളുടെ ഹോൾസെയിലും, റീട്ടെയിൽ വിപണനവും ഉപഭോക്താക്കൾക്ക് മികാവർന്ന രീതിയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷോറൂം ഇവിടെ തുറന്നിരിക്കുന്നത് .ഫ്രിജ് മുറാറിലെ സൊമാലി മസ്ജിദിന് എതിർവശമുള്ള അൽ മഹാ ബിൽഡിംഗിലെ ഷോപ് നമ്പർ മുന്നിലാണ് അർമഡിസ് ഉപഭോക്താക്കൾക്കായി തുറന്നിട്ടുള്ളത്.ഷോറൂമിന്‍റെ ഉല്‍ഘാടനം കഴിഞ്ഞ ഐ പി എ ചെയർമാൻ എ കെ ഫൈസല്‍ മലബാർ ഗോൾഡ് നിര്‍വഹിച്ചു.

ഒട്ടനവധി വൈവിധ്യത്തേടെയാണ് മൊബൈൽ വിപണന ലോകം ഇപ്പോൾ മുന്നോട്ട് പോകുന്നത് .നിലവിലുള്ള ഫോണുകളുടെ സവിശേഷതകൾ ഏറ്റവും മികവാർന്ന രീതിയിൽ ഉപയോഗപ്പെടുത്താൻ മികച്ച അക്സസറീസ് നമ്മൾ വാങ്ങേണ്ടി വരും.അത്തരം മേഖലയില്‍ ക്വാളിറ്റിയുള്ള മൊബൈൽ അക്സസറീ സുകൾ ഒരു കുടക്കീഴിൽ അർമഡിസിന്റെ പുതിയ ഷോറൂമിൽ ലഭ്യമാക്കിട്ടുണ്ടെന്ന് മനോജിംഗ് പാർണർമാരായ കെ പി സഹീർ സ്റ്റോറീസ്, റഹൂഫ് എന്നിവർ പറഞ്ഞു.കെ പി ഹാരിസ്, സി കെ മുഹമ്മദ് ഷാഫി, തൽഹത്ത്,കബീർ, ഫൈസൽ നിലാബ്ര, ഷിബിൻ, റഫീഖ് സിയാന,കെ പി അബ്ദുല്‍ വാഫി, ചാക്കോ,മുജീബ് റഹ്മാൻ,ജമാൽ കൈരളി, നിസാർ സൈദ്,ഹകീം, ജയപ്രകാശ്,ഗഫൂര്‍ ശാസ്, ഹാരിസ്, സെമീർ,ഫസൽ തുടങ്ങിയവർ ഉൽഘാടന ചടങ്ങിൽ പങ്കെടുത്തു