9 വയസുകാരിയായ പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള ശ്രമത്തിനിടെ 39 വയസുകാരൻ അറസ്റ്റിൽ

ട്രിച്ചി: ബാലികയെ വിവാഹം കഴിക്കാന്‍ ശ്രമിച്ച 39 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഒമ്പതുകാരിയായ പെണ്‍കുട്ടിക്ക് ആകെയുള്ളത് വിധവയായ അമ്മമാത്രമാണ്. അമ്മയും ബന്ധുക്കളും ചേര്‍ന്നാണ് പെണ്‍കുട്ടിയെ യുവാവിനെകൊണ്ട് വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചത്.
പൊലീസ് ശൈശവ വിവാഹം തടഞ്ഞത് അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ്. പൊലീസിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശൈശവ വിവാഹം നടക്കാന്‍ പോകുന്നതായി രഹസ്യ സന്ദേശം ലഭിച്ചിരുന്നു. നാലാംക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ അവളേക്കാള്‍ 30 വയസ് കൂടുതലുള്ളയാള്‍ വിവാഹം കഴിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു രഹസ്യസന്ദേശം. സമീപത്തെ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി.പെണ്‍കുട്ടിയെ ബാലസദനത്തിലേക്ക് മാറ്റി