സാമ്പത്തിക ഇടപാടുകൾ വാട്സ്ആപ്പിലൂടെ എളുപ്പത്തിൽ നടത്താം, പേയ്‌മെന്റ് സംവിധാനം വരുന്നു

ആഗോള തലത്തില്‍ ബിസിനസ്​ ആപ്പ് അവതരിപ്പിച്ചതിന് ശേഷം വാട്സ്ആപ്പ് ഇന്ത്യന്‍ വിപണിയില്‍ പുതിയ പേയ്​മെന്‍റ് സംവിധാനം അവതരിപ്പിക്കുന്നു. ഫെബ്രുവരി ആദ്യവാരത്തോടെ പുതിയ പദ്ധതി നടപ്പാക്കാനാണ് കമ്പനിയുടെ തീരുമാനം.

നാഷണല്‍ പേയ്​മെന്‍റ്​ കോര്‍പ്പറേഷന്‍ വികസപ്പിച്ചെടുത്ത യു.പി.ഐ അടിസ്ഥാനമാക്കിയാണ് പുതിയ ആപ്പ് പ്രവര്‍ത്തിക്കുന്നത്. ഇതിനായി കമ്പനി എസ്​.ബി.ഐ, എച്ച്‌​.ഡി.എഫ്​.സി, ഐ.സി.ഐ.സി.ഐ, ആക്​സിസ്​ തുടങ്ങിയ ബാങ്കുകളുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. സാമ്ബത്തിക ഇടപാടുകള്‍ പരസ്പരം എളുപ്പത്തില്‍ നടത്താനുള്ള സൗകര്യം വാട്സ്ആആപ്പ് ​ പേയ്മെന്റില്‍ ഉണ്ടാവും.