സേവന ബില്ലുകള്‍ ഏകീകരിക്കണമെന്ന രാജകല്‍പന; സൗദിയില്‍ വൈദ്യുതി ചാര്‍ജ് ഇ-ബില്ലുകളായി നല്‍കും; ഈ മാസം മുതല്‍ ഇ-ബില്ല് പ്രാബല്യത്തിൽ

സൗദി: സൗദി അറേബ്യയില്‍ ഈ മാസം മുതല്‍ വൈദ്യുതി ചാര്‍ജ് ഇ-ബില്ലുകളായി നല്‍കും. 28 ആം തിയതി തന്നെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ ലഭിക്കും. സേവന ബില്ലുകള്‍ ഏകീകരിക്കണമെന്ന രാജകല്‍പനയെ തുടര്‍ന്നാണ് നടപടി. ശമ്പളം ലഭിക്കുന്ന അതേ സമയത്ത് സേവനങ്ങളുടെ ബില്ലുകള്‍ നല്‍കാനാണ് തീരുമാനം. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ബില്ല് അടക്കല്‍ എളുപ്പമാകുകയാണ് ലക്ഷ്യം.

ഒപ്പം ഉപഭോക്താക്കള്‍ക്കുള്ള സേവനങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തിലാക്കാനും തീരുമാനമായി. പേപ്പര്‍ ബില്ലിനു പകരം ഇനി മുതല്‍ ഇ ബില്ലായിരിക്കും നല്‍കുക. ഇതു പ്രകാരം ജനുവരി 28 മുതല്‍ ഇ ബില്ല് നല്‍കും.സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനായ അല്‍ കഹ് റബ വഴി ഉപഭോക്താക്കള്‍ക്ക് ബില്ല് സംബന്ധിച്ച വിവരങ്ങള്‍ അറിയാം.

ഇ ബില്ല് സംവിധാനം ആളുകള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകും. ഏത് സമയവും ബില്ലിങ് സംബന്ധമായ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. വെബ്‌സൈറ്റുകളും ആപ്ലിക്കേഷനും എസ്.എം.എസ് സന്ദേങ്ങളും ഇതിനായി ഉണ്ടാകും. ഇ മെയിലിലൂടെയും ബില്ല് വിവരങ്ങള്‍ അയക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി കമ്പനിയുടെ ഏകീകൃത നമ്പറിലൂടെ ഉപഭോക്തൃ സേവന സെന്റര്‍ വഴി ബന്ധപ്പെട്ടാല്‍ ബില്ല് സംബന്ധിച്ച വിവരങ്ങള്‍ നേരിട്ടറിയാം