കേശു ഈ വീടിന്റെ നാഥന്‍’; നാദിര്‍ഷ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ദിലീപ് നായകനാകുന്നു

കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്ന ചിത്രത്തിന് ശേഷം നാദിര്‍ഷ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ദിലീപ് നായകനാകുന്നു. കേശു ഈ വീടിന്റെ നാഥന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിലില്‍ ആരംഭിക്കും. ദിലീപും നാദിർഷായും അടുത്ത കൂട്ടുകാർ ആണെങ്കിലും ഇതുവരെ നാദിർഷായുടെ സിനിമകളിൽ ദിലീപ് അഭിനയിച്ചിട്ടില്ല. ഇതിന് ഒരു മാറ്റം ഉണ്ടാവുകയാണ് പുതിയ ചിത്രത്തിലൂടെ.

സജി പാഴൂരിന്റേതാണ് തിരക്കഥ. കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്റെ തമിഴ് പതിപ്പിന്റെ ചിത്രീകരണ തിരക്കിലാണ് ഇപ്പോള്‍ നാദിര്‍ഷ. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രമായിരുന്നു നാദിര്‍ഷ സംവിധാനം ചെയ്ത ആദ്യ ചിത്രം. രണ്ട് ചിത്രവും വിജയിപ്പിക്കാന്‍ നാദിര്‍ഷക്ക് കഴിഞ്ഞു.