ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രം; ‘കര്‍വാന്‍’ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചു

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രം കര്‍വാന്‍ റിലീസിനെത്തുന്നു. ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചു. ജൂണ്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. പുതുമുഖമായ ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍, മിഥില പാല്‍ക്കര്‍ എന്നിവര്‍ക്കൊപ്പമാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്‍. മിഥിലയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്. റോണി സ്‌ക്രൂവാലയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കേരളത്തിലും സിനിമയുടെ ചിത്രീകരണം നടന്നിരുന്നു.