യു എസ് സാമ്പത്തിക പ്രതിസന്ധി: കൊല്‍ക്കത്തയിലെ അമേരിക്കന്‍ സെന്‍ററും ലൈബ്രറിയും അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടി

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ അമേരിക്കന്‍ സെന്‍ററും ലൈബ്രറിയും അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടി. സെനറ്റില്‍ ഇടക്കാലബജറ്റ് പാസാവാത്തതുമൂലമുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് കോല്‍ക്കത്തയിലെ സെന്‍റര്‍ പൂട്ടാന്‍ തീരുമാനമായത്. എന്നാല്‍ അമേരിക്കന്‍ കോണ്‍സുലേറ്റ് പതിവുപോലെ പ്രവര്‍ത്തിക്കുമെന്നും അമേരിക്കന്‍ സെന്‍റര്‍ അറിയിച്ചു. അതേസമയം, ഇടക്കാലബജറ്റ് പാസാവാത്തതുമൂലം ഖജനാവ് പൂട്ടിയതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച അര്‍ധരാത്രി ആരംഭിച്ച യുഎസിലെ ഭരണസ്തംഭനത്തിന് തിങ്കളാഴ്ച താത്കാലിക പരിഹാരമുണ്ടായി. ഫെ​ബ്രു​വ​രി 16 വ​രെ സ​ര്‍​ക്കാ​ര്‍ ചെ​ല​വി​നു​ള്ള ഫ​ണ്ട് നീ​ട്ടി​ന​ൽകാ​നു​ള്ള ബി​ല്‍ സെ​ന​റ്റി​ല്‍ പാ​സാ​യി. പ​തി​നെ​ട്ടി​നെ​തി​രേ 81 വോ​ട്ടു​ക​ള്‍​ക്കാ​ണ് ബി​ല്‍ പസായത്.