ഹേയ് ജൂഡിലെ ടീസര്‍ ഗാനം സൂപ്പർ ഹിറ്റ്, വീഡിയോ കാണാം

നിവിൻ പോളിയോടൊപ്പം തെന്നിന്ത്യന്‍ താരം തൃഷ നായികയായി എത്തുന്ന ചിത്രം ഹേയ് ജൂഡിലെ ടീസര്‍ സോങ് പുറത്തിറങ്ങി. ‘യെലാ ലാ ലാ’ എന്നു തുടങ്ങുന്ന ഗാനം ജനങ്ങള്‍ ഇരും കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക് 247, ആണ് ഗാനം പുറത്തു വിട്ടിരിക്കുന്നത്. ഹരി നാരായണന്‍ ബികെയുടെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഈണം നല്‍കിയിരിക്കുന്നത്. മാധവ് നാരായണ്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ താരം തൃഷ ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രമാണ് ഹേയ് ജൂഡ്. ശ്യാമ പ്രസാദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ സിദ്ദിഖ്, നീന കുറുപ്പ്, വിജയ് മേനോന്‍, അജു വര്‍ഗ്ഗീസ് എന്നിവര്‍ മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്.

വേറേയും ഏറെ പ്രത്യേക ഈ ചിത്രത്തിനുണ്ട്. ഔസേപ്പച്ചന്‍, എം ജയചന്ദ്രന്‍, ഗോപി സുന്ദര്‍, രാഹുല്‍ രാജ് എന്നീ നാലു സംഘീത സംവിധായകന്മാര്‍ ചിത്രത്തില്‍ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയുണ്ട്. ഫെബ്രുവരി രണ്ടിന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നിര്‍മ്മല്‍ സഹദേവും ജോര്‍ജ് കാനാട്ടും ചേര്‍ന്നാണ്. പശ്ചാത്തല സംഗീതം ഔസേപ്പച്ചന്റെതാണ്. അബലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ അനില്‍ അബലക്കരയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്