സ്കൂൾ ബാഗ് പരിശോധിച്ച അധ്യാപകർ ഞെട്ടി; ആൺ കുട്ടികളുടെ ബാഗിൽ നിന്നും കിട്ടിയത് പോണ്‍ മാഗസിന്‍, സിഗററ്റ്, ലൈറ്റര്‍ തുടങ്ങിയവ പെണ്‍കുട്ടികളുടെ ബാഗില്‍ നിന്നും കിട്ടിയത് ബ്ളേഡും കത്രികയും ലിപ്സ്റ്റിക്കും

ലക്നൗ: ലക്‌നൗവിലെ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ ബാഗ് പരിശോധിച്ച അധ്യാപകർ ഞെട്ടി.ആണ്‍കുട്ടികളുടെ ബാഗില്‍ നിന്നും കിട്ടിയത് പോണ്‍ മാഗസിന്‍, സിഗററ്റ്, ലൈറ്റര്‍, ബ്ളേഡ്, ഷേവിംഗ് സെറ്റ്, ട്രിമ്മര്‍, ലാപ്ടോപ്പ്, മൊബൈല്‍ഫോണ്‍. പെണ്‍കുട്ടികളുടെ ബാഗില്‍ നിന്നും കിട്ടിയത് ബ്ളേഡും കത്രികയും പെര്‍ഫ്യൂമും ലിപ്സ്റ്റിക്കും നെയില്‍പോളിഷും. ചിലരുടെ ബാഗില്‍ നിന്നും ലാപ്ടോപ്പുകളും ഐ പോഡുകളും മൊബൈ ഫോണുകളും കണ്ടെത്തി. വിദ്യാര്‍ത്ഥികളില്‍ നിന്നും ഞെട്ടിക്കുന്ന തരം കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലായിരുന്നു ബാഗ് പരിശോധന നടത്തിയത്. ആറാം ക്ളാസ്സ് വിദ്യാര്‍ത്ഥിയുടെ കുത്തേറ്റ് ഒന്നാംക്ളാസ്സുകാരന് പരിക്കേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ലക്നൗവിലെ പ്രമുഖ സ്കൂളുകള്‍ വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ പരിശോധിക്കാന്‍ തീരുമാനം എടുത്തത്.ആക്രമണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ ബാഗിലുണ്ടോ എന്നറിയാനായിരുന്നു പരിശോധന.

തെരച്ചിലില്‍ ഒമ്ബതാംക്ലാസ്സ് വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്നുമാണ് പോണ്‍മാസിക കിട്ടിയത്. ബ്രൗണ്‍പേപ്പര്‍ കൊണ്ട് പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്ന മാസികയ്ക്ക് പുറത്ത് സയന്‍സ് എന്ന ലേബലും ഒട്ടിച്ചിരുന്നു.
സിഗററ്റ് പായ്ക്കറ്റുകളും ലൈറ്ററുകളും ഉണ്ടായിരുന്നത് അനേകം വിദ്യാര്‍ത്ഥികളുടെ ബാഗുകളിലായിരുന്നു. വീട്ടില്‍ ഷേവ് ചെയ്യാന്‍ മാതാപിതാക്കള്‍ ഉപയോഗിക്കാത്തതിനാലാണ് സ്കൂളിലേക്ക് കൊണ്ടു വന്നതെന്നും വീട്ടിലേക്ക് പോകും മുമ്ബ് ഉപയോഗിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അതേസമയം 2,500 വിദ്യാര്‍ത്ഥികളുടെയും ബാഗുകള്‍ ദിവസവും പരിശോധിക്കുക എളുപ്പമായ കാര്യമല്ല. അതുകൊണ്ട് തന്നെ മാതാപിതാക്കള്‍ കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുന്നതിന് മുമ്പായി ബാഗുകള്‍ പരിശോധിക്കുകയും അനാവശ്യമായ വസ്തുക്കള്‍ എടുത്തുമാറ്റുകയും വേണമെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ പറയുന്നു.