ഫേയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്‍റെയും പ്രവര്‍ത്തനം നിലച്ചു

ഫേയ്‌സ്ബുക്കിന്‍റെയും ഇന്‍സ്റ്റഗ്രാമിന്‍റെയും പ്രവര്‍ത്തനം നിലച്ചു. സാങ്കേതിക തകരാര്‍ മൂലമാണ് പത്ത് മിനിറ്റ് നേരത്തേക്ക് സോഷ്യല്‍ നെറ്റ്‌വർക്ക് സൈറ്റായ ഫേയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തന രഹിതമായത്. ഇന്നലെ രാത്രി 8.30നാണ് ഇന്ത്യയില്‍ ഫേസ്ബുക്കിന്‍റെ സേവനങ്ങള്‍ ലഭിക്കാതെയായത്. പിന്നീട് പലരിൽ നിന്നും ഈ സേവനങ്ങൾ ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നുവന്നെങ്കിലും സാങ്കേതിക തകരാറിനെപറ്റി ഫേസ്ബുക്കിന്‍റെ ഭാഗത്ത് നിന്നും ഇതുവരെ പ്രതികരഞങ്ങളൊന്നും ഉണ്ടായിട്ടില്ല. അതെ സമയം ഇന്ത്യ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ മാത്രമാണ് ഇതുണ്ടായതെന്നും സൂചനയുണ്ട്. വിദേശമാധ്യമങ്ങളും ഫേയ്‌സ്ബുക്ക് നിലച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.