കണ്ണൂരിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ആത്മഹത്യ ചെയ്ത നിലയിൽ

കണ്ണൂർ : ചെറുപുഴയിൽ മാതാപിതാക്കളും മകളും കൂട്ടത്തോടെ ആത്മഹത്യ ചെയ്തു. റുപുഴ ചന്ദ്രവയല്‍ വെള്ളരിക്കുന്നിലെ ബാര്‍ബര്‍ തൊഴിലാളിയായ രാഘവന്‍ (55), ഭാര്യ ശോഭ (45), തൃശൂരിലെ സ്വകാര്യ കോളജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ ഗോപിക (18) എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

ബുധനാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ വീട്ടിനകത്താണ് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്. രാഘവന്റെയും ശോഭയുടെയും മൃതദേഹം കിടപ്പുമുറിയില്‍ തൂങ്ങിയനിലയിലും ഗോപികയെ കിടക്കയില്‍ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.

ഇവരുടെ മകന്‍ ജിതിന്‍ (20) മാസങ്ങള്‍ക്ക് മുമ്പ് തൂങ്ങിമരിച്ചിരുന്നു. ഇതേ തുടര്‍ന്ന് കുടുംബം കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. വിവരമറിഞ്ഞ് തളിപ്പറമ്പ് ഡി വൈ എസ് പി കെ.വി വേണുഗോപാല്‍ ഉള്‍പെടെയുള്ള ഉന്നത പോലീസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.