ഫേസ്ബുക്കില്‍ പെൺകുട്ടിയുടെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി പണം തട്ടി, യുവാവിനെ പൊലീസ് കൊലപ്പെടുത്തി

ഫേസ്ബുക്കില്‍ പെൺകുട്ടിയുടെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി പ്രണയനാടകം കളിച്ച്‌ പണം തട്ടിയ യുവാവിനെ പൊലീസ് കൊലപ്പെടുത്തി. പോലീസ് കോണ്‍സ്റ്റബിളായ കണ്ണന്‍ കുമാര്‍ എന്നയാളാണ് വെസ്റ്റ് പുതുപേട്ടൈ സ്വദേശിയായ 22കാരനെ കൊലപ്പെടുത്തിയത്.

കണ്ണന്‍ കുമാര്‍ തന്റെ കാമുകിയെ നേരില്‍ കാണാന്‍ തീരുമാനിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. തുടര്‍ന്നാണ് അധ്യാപക പരിശീലന കോഴ്സ് പൂര്‍ത്തിയാക്കിയ അയ്യനാര്‍ പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച്‌ തന്നെ ചതിക്കുകയായിരുന്നുവെന്ന് കണ്ണന്‍ കണ്ടെത്തിയത്. ചതിയില്‍ മനംനൊന്ത് കണ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ഇതോടെ അയ്യനാരെ കൊലപ്പെടുത്താന്‍ കണ്ണന്‍ തീരുമാനിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് അയ്യനാരെ തട്ടിക്കൊണ്ടു പോയി കൊല്ലുകയായിരുന്നു. സംഭവത്തില്‍ ഇയാളുടെ മൂന്ന് കൂട്ടാളികള്‍ അറസ്റ്റിലായിട്ടുണ്ട്.