പുത്തന്‍വേലിക്കരയില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

കൊച്ചി: എറണാകുളം പുത്തന്‍വേലിക്കരയില്‍ രണ്ടാം പാപ്പാനെ ആന ചവിട്ടിക്കൊന്നു. കോട്ടയം തിരുവാര്‍പ്പ് സ്വദേശി ബിനുവാണ് കൊല്ലപ്പെട്ടത്. വെള്ളം കൊടുക്കുന്നതിനിടെ തുമ്പികൈ കൊണ്ട് പാപ്പാനെ തട്ടുകയായിരുന്നു. തലക്ക് പരിക്കേറ്റ പാപ്പാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇതിനെ തുടര്‍ന്ന് ഒന്നാം പാപ്പാന്‍ അഭിലാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആനയെ എഴുന്നള്ളിക്കാന്‍ മൃഗ സംരക്ഷണ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലായിരുന്നു. ഗണേഷ് കുമാര്‍ എംഎല്‍എയാണ് ആനയുടെ ഉടമസ്ഥന്‍.