ബിജെപി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ആലോചിക്കുകയാണ്; ബിജെപിയെ വിമർശിച്ച് മുഖ്യമന്ത്രി രംഗത്ത്

പിജെപിയെ പരാമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ബിജെപിയ്ക്ക് അഴിമതിയില്‍ സര്‍വ്വകാല റെക്കോര്‍ഡെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

ത്രിപുരയില്‍ കോണ്‍ഗ്രസിനെ ബിജെപി വിഴുങ്ങി. ബിജെപി വിഘടന സംഘടനയുമായി കൈകോര്‍ക്കുകയാണ്. ബിജെപി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ആലോചിക്കുകയാണ്. ബിജെപിയെ പ്രതിരോധിക്കാന്‍ ശരിയായ ബദല്‍ നിലപാടുകള്‍ക്കേ സാധിക്കുകയുള്ളൂ. കോണ്‍ഗ്രസുമായി ധാരണയോ സഖ്യമോ സി.പി.ഐ.എമ്മിന് ഉണ്ടാക്കില്ല. യോജിക്കാവുന്നവരുമായി യോജിച്ച് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും.വര്‍ഗീയ ശക്തികള്‍ക്കെതിരെ മതേതര ജനാധിപത്യ കക്ഷികളെ ഏകോപിപ്പിക്കാന്‍ സാധിക്കണം. ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തി പ്രക്ഷോഭങ്ങള്‍ നടത്തും- പിണറായി വിജയൻ പറഞ്ഞു.