പുരുഷന്മാർക്ക് സന്തോഷിക്കാം, റേഡിയേഷന്‍ ഏല്‍ക്കാത്ത അടിവസ്ത്രങ്ങൾ പുറത്തിറങ്ങി

റേഡിയേഷൻ ഏൽക്കാത്ത അടിവസ്ത്രങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് ലോകപ്രശസ്ത കമ്പനിയായ സ്പാര്‍ട്ടന്‍. ലോകപ്രശസ്തമായ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോയിലാണ് ഇത്തരം അടിവസ്ത്രം പുറത്തിറക്കിയത്. മൊബൈല്‍ ഫോണ്‍ പാന്റ്സിന്റെ പോക്കറ്റില്‍ ഇടുന്നതുമൂലം റേഡിയേഷന്‍ ഉണ്ടാകുകയും ഭാവിയിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത് തടുക്കാനാണ് ഇത്തരം അടിവസ്ത്രങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.

മൊബൈല്‍ റേഡിയേഷന്‍ കാരണം പുരുഷന്‍മാരിലെ ബീജത്തിന്റെ എണ്ണം കുറയുകയും ഗുണനിലവാരം ഇല്ലാതാകുകയും ചെയ്യുന്നതായി നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഈ ഹൈ-ടെക് അണ്ടര്‍വെയറിന് 99 ശതമാനം മൊബൈല്‍ റേഡിയേഷനും വൈ-ഫൈ സിഗ്നലുകളും ചെറുക്കാന്‍ സാധിക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.