സംവിധായകന്റെ ഭാര്യ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: സംവിധായകന്‍ രഞ്ജിത്ത് മൗക്കോടിന്റെ ഭാര്യ ശരണ്യ ആത്മഹത്യ ചെയ്തു. ശനിയാഴ്ച രാവിലെ പത്തുമണിയോടെ കുളിമുറിയിൽ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ശരണ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

സാമ്ബത്തിക പ്രശ്നങ്ങളെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ശരണ്യയെ ആത്മഹത്യയിലേയ്ക്കു നയിച്ചതെന്നാണ് സൂചന. ആറുവയസുകാരി അദ്രിമയും രണ്ടുവയസുകാരി അദിത്രിയുമാണ് മക്കള്‍. കെ. കെ രാജീവ് സംവിധാനം ചെയ്യുന്ന അയലത്തെ സുന്ദരി എന്ന സീരിയലിലും മഴവില്‍ മനോരമയിലെ സിബിഐ ഡയറിക്കുറിപ്പ് എന്ന സീരിയലിലേയും അസിസ്റ്റന്‍ഡ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് രഞ്ജിത്ത്.