സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം, സൗദി സർക്കാർ വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു

സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകി സൗദി സര്‍ക്കാര്‍ വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു. ഇനി മുതല്‍ റസ്റ്റോറന്റുകളിലും സ്ത്രീകള്‍ക്ക് ജോലി ചെയ്യാനുളള അനുമതി നല്‍കിയിരിക്കുകയാണ് സൗദി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പതിനാറോളം റസ്റ്റോറന്റുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്തീകളെ നിയമിച്ചു. നേരത്തെ സൗദി സ്ത്രീകള്‍ക്ക് ടാക്സി ഡ്രൈവര്‍മാരായി ജോലി ചെയ്യാനുള്ള അനുവാദം നല്‍കിയിരുന്നു.