ഉപയോക്താക്കള്‍ക്ക് സന്തോഷ വാർത്ത; പുതിയ രണ്ട് ഫീച്ചറുകൾ അവതരിപ്പിച്ച് ഇൻസ്റ്റാഗ്രാം

ന്യൂഡല്‍ഹി: ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്കായി സന്തോഷ വാര്‍ത്ത. പുതിയ രണ്ട് ഫീച്ചറുകളുമായാണ് ഇൻസ്റ്റാഗ്രാം ഇപ്പോൾ എത്തിയിരിക്കുന്നത്. ‘ടൈപ്പ് മോഡ്’, ‘കരോസല്‍ ആഡ്സ്’ എന്നിങ്ങനെ രണ്ട് ഫീച്ചറുകളാണ് ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത്.

ഇവയിൽ ടൈപ്പ് മോഡ് ഉപയോഗിച്ച് മനോഹരമായ പശ്ചാത്തലത്തില്‍ അക്ഷരം ഉപയോഗിച്ച്‌ ടൈപ്പ് ചെയ്ത് സ്റ്റോറീസ് ആയി പോസ്റ്റ് ചെയ്യുവാൻ സാധിക്കും. കരോസല്‍ ആഡ്സ് പരസ്യ ദാതാക്കള്‍ക്ക് വേണ്ടിയുള്ളതാണ്. ഇതിൽ മൂന്ന് മീഡിയാ ഫയലുകള്‍ ഉപയോഗിച്ച്‌ സ്റ്റോറീസ് വഴി പരസ്യം നല്‍കാന്‍ സാഹായിക്കുന്ന സംവിധാനമാണ് കരോസല്‍ ആഡ്സ്. നേരത്തെ ഒരു മീഡിയാ ഫയല്‍ മാത്രമായിരുന്നു പരസ്യത്തിനായി ഉപയോഗിക്കാന്‍ സാധ്യമായിരുന്നുള്ളൂ. ഐഓഎസ് ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ പുതിയ ഫീച്ചര്‍ ലഭ്യമാണ്.