നടി ആക്രമിക്കപ്പെട്ട സംഭവം: ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജിയിൽ വിധി ഇന്ന്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹരജിയില്‍ കോടതി വിധി ഇന്ന്. വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാനുള്ള രേഖകളുടെ പട്ടികയും സത്യവാങ്മൂലവും നേരത്തെ തന്നെ പൊലീസ് പ്രതിഭാഗത്തിന് നല്‍കിയിരുന്നു.

പരിശോധന ഫലങ്ങള്‍, മൊഴികള്‍, സിസിടിവി ദൃശ്യങ്ങള്‍, മെമ്മറി കാര്‍ഡ്, പെന്‍ ഡ്രൈവ് തുടങ്ങിയവ ഉള്‍പ്പെടുന്ന രേഖകളും തെളിവുകളുമുള്‍പ്പെടെ സുപ്രധാനമായുള്ള ചില രേഖകള്‍ ഒഴികെ പ്രതികള്‍ക്ക് കൈമാറി. ഫെബ്രുവരി 07 വരെ പ്രതികൾക്ക് ഇത് പരിശോധിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്. കൂടാതെ പ്രതികളാക്കപ്പെട്ടവരെല്ല ഏഴിന് ഹാജരാകാനും അങ്കമാലി മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.