കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നമീബിയ; ശമ്പളം നല്‍കാനാവാത്തതിനാല്‍ പട്ടാളത്തിന് അവധി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും വിദേശ യാത്രയ്ക്ക് വിലക്ക്

നമീബിയ: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട തെക്കുപടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും വിദേശ യാത്രയ്ക്ക് വിലക്ക്. വേതനം നല്‍കാനാവാത്തതിനാല്‍ പട്ടാളത്തിന് അവധി നല്‍കിയിട്ടും പ്രതിസന്ധി മാറ്റമില്ലാത്തതിനാലാണ് ഉദ്യോഗസ്തരോട് വിദേശ യാത്ര പാടില്ലെന്ന ഉത്തരവിറക്കിയത്. ചെലവു ചുരുക്കലിന്റെ ഭാഗമായി നമീബിയ പ്രസിഡന്റ് ഹെയ്ജ് ഹീൻഗോബ് നേരത്തെ ഔദ്യോഗിക ജെറ്റിന് പകരം വാണിജ്യ വിമാനത്തിലാണ് ആഫ്രിക്കന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുവാന്‍ തിരിച്ചത്. ദുര്‍ഭരണവും ആഭ്യന്തര സാമ്പത്തിക രംഗം കൈകാര്യം ചെയ്തതിലെ പിടിപ്പുകേടുമാണ് നമീബിയയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്.