കുട്ടികളെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം തുടരുന്നു; പിടിയിലായ ആന്ധ്രസ്വദേശിയുടെ കയ്യിൽ നിന്നും കണ്ടെത്തിയത് മാരകവസ്തുക്കൾ

 

തിരുവനന്തപുരം: വ്യാജ പ്രചാരണമാണെന്ന പൊലീസിന്റെ വാദം നിലനിൽക്കെ ആലപ്പുഴയിലും കോഴിക്കോടും കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ആലപ്പുഴ പൂച്ചാക്കലിലും കോഴിക്കോട് കത്തോടിയിലുമാണ് തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നത്.

സംഭവത്തെ തുടര്‍ന്ന് ആന്ധ്ര അനന്തപുരം സ്വദേശി 75 കാരനായ ചിന്നപ്പയെ പൊലീസ് അറസ്റ്റ് ചെയ്തു. പണം നീട്ടി പ്രലോഭിപ്പിച്ചാണ് പൂച്ചാക്കല്‍ പാണാവള്ളി അരയന്‍കാവ് ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ നിന്നും യുകെജി വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. കുട്ടി കരഞ്ഞുകൊണ്ട് വീട്ടുകാരെ വിവരമറിയിച്ചതോടെ ഇയാളെ നാട്ടുകാര്‍ ചേർന്ന് പിടികൂടി.

എന്നാൽ ഇയാളുടെ ബാഗിൽ നിന്നും പലഹാരങ്ങളും കളിപ്പാട്ടവും കത്തിയും, അബോധവസ്തയിലക്കുവനുള്ള വസ്തുക്കളും മറ്റും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ആർത്തസമയ, കോഴിക്കോട് കക്കോടി ചേലപ്പുറത്ത് ബിജീഷിന്റെ ഭാര്യ അപര്‍ണയുടെ കൈയ്യിലിരുന്ന ഒന്നര വയസുകാരിയെ ഒരാള്‍ തട്ടിപറച്ച്‌ ഓടുകയായിരുന്നു. വീട്ടിയിലെ അടുക്കളയിൽ ഓടിക്കയറിയാണ് ഇയാൾ കുഞ്ഞിനെ തട്ടിപ്പറിച്ചത്. അപർണ്ണ ബഹളം വച്ചതോടെ കുട്ടിയെ പുറത്തുപേക്ഷിച്ച്‌ ഇയാള്‍ രക്ഷപ്പെട്ടു. കുട്ടിയുടെ മാല പൊട്ടിച്ചെങ്കിലും നഷ്ടമായില്ല. ഇതു മാലപൊട്ടിക്കാനുള്ള ശ്രമമാണെന്ന് പോലീസ് നിഗമനം.